രജിസ്റ്റര്‍ ഓഫീസില്‍ പോകാതെ സ്വന്തം വീട്ടില്‍ വച്ച് ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാം. ചിലവ് 1000 രൂപ.

രജിസ്റ്റര്‍ ഓഫീസില്‍ പോകാതെ സ്വന്തം വീട്ടില്‍ വച്ച് ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാം. ചിലവ് ആയിരം രൂപ.
ലളിതമായി നടത്തിയ സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് മികച്ചൊരു സന്ദേശം പകര്‍ന്നു നല്‍കിയിരിക്കുന്നു ശ്രീധന്യ ഐഎഎസ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വെച്ചായിരുന്നു വിവാഹം. ഇങ്ങനെ വിവാഹം നടത്താമെന്ന് അറിയുന്നവർ കുറവാണ്. സാധാരണക്കാരിലേക്ക് ഈ സേവനങ്ങളെ പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്നതു കൂടിയായിരുന്നു ശ്രീധന്യയുടെ ലക്ഷ്യം. 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്നാണ് വ്യവസ്ഥയെന്നും ശ്രീധന്യ പറഞ്ഞു. ആഡംബര വിവാഹം എന്ന ചിന്താഗതി മാറി ലളിതമായ വിവാഹം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നും ശ്രീധന്യ പറഞ്ഞു.

Share to

Leave a Reply

Your email address will not be published. Required fields are marked *