ആശയം തോൽക്കുമ്പോൾ – Chand B Anand

ഭുരിപക്ഷം ആളുകളും സ്വന്തം കാര്യം വരുമ്പോൾ സത്യസന്ധരാകാതെ സ്വർത്ഥമായും ഗോത്രിയമായും പെരുമാറുന്നത് കൊണ്ടാണ് അവരെ ‘ ഒന്നുമറിയാത്തവരേപ്പോലെ ‘ തോന്നുന്നത്.

Article written by Chand B Anand
ചില ആളുകളുടെ (ചില നേതാക്കൾ) നിലനിൽപ്പ് ചില മാറാത്ത ആശയങ്ങളുടെ പുറത്തായിരിക്കും. അത്തരം ആളുകൾ തങ്ങളുടെ അണികളിലും ഈ ആശയങ്ങൾ മഹത്തരമാണ് എന്ന തെറ്റിധാരണ പടർത്തുന്നു. തുടർന്ന് അതൊരു ജീവിത വീക്ഷണവും സംസ്കാരവുമായൊക്കെ തോന്നും വിധത്തിൽ വളർത്തുന്നു.

അത്തരം ആശയക്കാരുടെ എല്ലാ പ്രവർത്തിയും മോശമാണ് / തെറ്റാണ് എന്ന ധാരണ എനിക്കില്ല. മറിച്ച് ആ ആശയം സമൂഹത്തിലും വ്യക്തിയിലും കാലാന്തരത്തിൽ പ്രയോഗികമായി എന്ത് മാറ്റം ഉണ്ടാക്കും എന്നതാണ് വിലയിരുത്തേണ്ടത്.

സമൂഹത്തിൽ തൽസ്ഥിതിയും കീഴ് വഴക്കങ്ങളും നിലനിർത്താൻ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരെയാണ് സാധാരണ വലത് പക്ഷം എന്ന് വിളിക്കാറുള്ളത്. തെളിവുകൾ ഉൾക്കൊണ്ട് സമൂഹത്തിൽ മാറ്റത്തിനായി ശ്രമിക്കുന്നവരെ ഇടത് പക്ഷം എന്നും വിളിക്കുന്നു.

മിക്ക പൊളിറ്റിക്കൽ കൂട്ടങ്ങളും തങ്ങളുടെ ആശയങ്ങൾ ചിലർ തെറ്റാണെന്ന് തെളിയിക്കുമ്പോൾ , ആശയപരമായി വാദിച്ചു നിൽക്കാൻ പോലും പറ്റാത്ത സാഹചര്യം വരുമ്പോൾ എതിർ കക്ഷികളുടെ ആശയ പ്രകടനം തടയുന്നതിനുള്ള കുടിലതന്ത്രങ്ങൾ രണ്ട് തരത്തിൽ പയറ്റുന്നു.

A. വ്യക്തിയെ നിശബ്ദനാക്കുക.
B. സമൂഹത്തെ വ്യക്തിയിൽ നിന്ന് അകറ്റുക.

ഓപ്ഷൻ A തന്നെ പലവിധം, പല ഗ്രേഡിൽ :
1. ബ്രേയിൻ വാഷിംഗ്
2. നിസഹകരണം
3. അവസരങ്ങൾ നിഷേധിക്കൽ
4. ശ്രദ്ധ തിരിച്ചുവിടൽ
5. പ്രലോഭനം
6. കുറ്റാരോപണം / കളിയാക്കൽ
7. ഭീഷണി
8. ഉപരോധം ഏർപ്പെടുത്തൽ
9. മാനസിക പീഠനം / തെറിവിളി
10. മാസ് പ്രതിക്ഷേധ പ്രകടനം.
11. ബ്ലാക്മെയിലിംഗ്
12. സൈബർ ആക്രമണം.
13. സാമ്പത്തികമായും നിയമപരമായും സമൂഹ്യപരമായും കെണിയിലാക്കൽ.
14. വസ്തുവകകൾ നശിപ്പിക്കൽ
15. ദേഹോപദ്രവം
16. തട്ടിക്കൊണ്ട് പോകൽ / കൊലപാതകം

ഓപ്ഷൻ B സമൂഹത്തെ വ്യക്തിയിൽ നിന്ന് അകറ്റലും പല വിധം:
1. മാധ്യമങ്ങളെ ജനങ്ങളിൽ നിന്ന് അകറ്റൽ
2. മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം
3. നല്ല പിള്ള ചമഞ്ഞ് ജനപ്രീതി പിടിച്ചുപറ്റൽ
4. മാധ്യമങ്ങളുടേയും ജനങ്ങളുടേയും ശ്രദ്ധ തിരിക്കൽ
5. ചാപ്പകുത്തൽ6. വർഗ്ഗശത്രുവായി ചിത്രീകരിക്കൽ
7. തരം താഴ്തൽ / യോഗ്യനല്ല എന്ന് കാട്ടൽ
8. എതിർവാദങ്ങൾ അപ്രധാനമെന്ന് കാണിക്കൽ.
9. തെറ്റിധാരണ ജനകമായ “മുറിവാക്യങ്ങൾ” / ‘മുറിവീഡിയോകൾ’ പ്രചരിപ്പിക്കൽ
10. ലോജിക്കൽ ഫാലസികളിലൂടെ എതിർവാദങ്ങൾ തെറ്റാണ് എന്ന് സ്ഥാപിക്കൽ
11. കള്ളക്കഥകൾ പ്രചരിപ്പിക്കൽ
12. എതിർക്കുന്നവരെ ഭിന്നിച്ചുകാണിക്കൽ / എഷണിക്കൾ ഉണ്ടാക്കൽ13. തങ്ങളുടെ പക്ഷം വലുതാണെന്ന് കാട്ടൽ
14. എതിർവാദങ്ങൾ ഉന്നയിക്കുന്നവരെ അനുകൂലിച്ചാൽ കൂടുതൽ ശത്രുത വിളിച്ചു വരുത്തും എന്ന് കാട്ടൽ.
15. നേരിട്ടല്ലാതെയുള്ള ഭീഷണിപ്പെടുത്തൽ16. നേരിട്ടുള്ള ഭീഷണി.

മേൽ പറഞ്ഞവയിൽ ഒരോ പോയിന്റും വിശദീകരിക്കാൻ ശ്രമിച്ചാൽ അവയോരോന്നും ഒരോ ഉപന്യാസ വിഷയങ്ങളാക്കാം.എല്ലാസത്യങ്ങളും എല്ലാവർക്കും ഉൾക്കൊള്ളാനാകില്ല. പൊതുവിൽ എല്ലാവർക്കും ഉത്തരങ്ങൾ മതി അത് സത്യസന്ധമാണോ എന്ന് ചിന്തിക്കുക പോലുമില്ല.

ഭുരിപക്ഷം ആളുകളും സ്വന്തം കാര്യം വരുമ്പോൾ സത്യസന്ധരാകാതെ സ്വർത്ഥമായും ഗോത്രിയമായും പെരുമാറുന്നത് കൊണ്ടാണ് അവരെ ‘ ഒന്നുമറിയാത്തവരേപ്പോലെ ‘ തോന്നുന്നത്.

ചില മൗനങ്ങൾ അപകടകരമാണ് !
മൗനം മാറ്റുമതുകളീനിങ്ങളെത്താൻ !!


Article written by Chand B Anand

Share to

Leave a Reply

Your email address will not be published. Required fields are marked *