Kureepuzha Vincent
പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായ ഒരു സാമൂഹിക ചക്രവ്യൂഹത്തിലെ ഒരു Wheel മാത്രമാണ് ശാസ്ത്രം. ആ Wheel പ്രധാമമായിരിക്കാം, പക്ഷേ പരമ പ്രധാനമല്ല. പരമപ്രധാന കണ്ണി മനുഷ്യനാണ്, അവൻ്റെ ആവശ്യങ്ങളാണ്.
വാങ്ങാനും ഉപയോഗിക്കുവാനുമുള്ള മനുഷ്യൻ്റെ ശേഷിയും താല്പര്യവുമാണ് ശാസ്ത്രത്തെപ്പോലും പരിപോഷിപ്പിക്കുന്നത്.
ഞാൻ എന്തു വാങ്ങണം , എത്ര വാങ്ങണം എന്നത് ഞാൻ തീരുമാനിക്കും എന്നു സ്വയം കരുതുന്നത് നമ്മൾ പൊതുവേ വച്ചുപുലർത്തുന്ന ഒരു അന്ധവിശ്വാസം മാത്രമാണ്.
ഇവിടെയാണ് മറ്റൊരു ചോദ്യം ഉത്തരം തേടുന്നത് . സമൂഹം എന്തു വാങ്ങണം ? എത്ര വാങ്ങണം ? എന്നു നിശ്ചയിക്കുന്നത് അഥവാ ശാസ്ത്രം എന്തു ചെയ്യണം എന്നു നിശ്ചയിക്കുന്നത് ആരാണ്?
തത്വശാസ്ത്രത്തിലെ പഴയ അതിഭൗതിക(Metaphysical)വാദത്തെ ഓർമ്മിപ്പിക്കും വിധം ഒരു ശാസ്ത്ര മൗലികവാദം നവനാസ്തിക വേദികളിൽ ക്രമേണ കരുത്താർജ്ജിക്കുന്നുണ്ട്.
‘ ശാസ്ത്രത്തിനു പക്വതയായി ഇനി തത്വശാസ്ത്രത്തിനു വിരമിക്കാം ‘ എന്ന അഭിപ്രായങ്ങൾ മുതൽ ‘ വിപ്ലവങ്ങൾ ലോകത്തിന് ഒരു നന്മയും ചെയ്തിട്ടില്ല ‘ മനുഷ്യനിൽ നൈസർഗീകമായിത്തന്നെ മനുഷ്യത്വ(മാനവിക വികാരങ്ങൾ) മുണ്ട്. സന്മാർഗ്ഗ- തത്വ – സാരാംശങ്ങൾ വേണമെന്നില്ല. മതങ്ങൾ എന്നതുപോലെതന്നെ രാഷ്ട്രീയ- സാമൂഹിക പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ആവശ്യമില്ല.
സാമൂഹിക പുരോഗതി നിർവഹിക്കുന്നത് ശാസ്ത്രമാണ്. ശാസ്ത്രം അതിൻ്റെ ഡ്യൂട്ടി നിർവഹിച്ചുകൊള്ളും. ശാസ്ത്രം കൂടുതൽ വികസിതമാകുന്നതിനനുസരിച്ച് സമൂഹവും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടുകൊള്ളും.
ഇതൊക്കെയാണ് മുകളിൽപ്പറഞ്ഞ ശാസ്ത്ര മൗലിക വാദത്തിൻ്റെ ചുരുക്കം.
ബ്ലാക്കും വൈറ്റും തരിച്ചറിയുന്ന ഏതൊരാൾക്കും ഈ വാദങ്ങളോട് അടിസ്ഥാനപരമായിത്തന്നെ വിയോജിക്കാതിരിക്കാൻ ആവില്ല. അതിനാൽ വിസ്തരിച്ച് കുറിപ്പ് വിപുലീകരിക്കാൻ ഉദ്ദേശമില്ലാത്തതിനാൽ ചുരുക്കി വ്യക്തമാക്കാം.
ആദ്യം തന്നെ വ്യക്തമാക്കട്ടേ ; സാമൂഹിക പുരോഗതിയുട അടിസ്ഥാനം ശാസ്ത്രമാണ് എന്ന വാദം , ദ്വിതീയ അർഥത്തിൽ ശരിയും പ്രാഥമിക അർത്ഥത്തിൽ തെറ്റുമാണ്.
കാരണം, ശാസ്ത്രം സ്വയം ചലിക്കുന്ന, വികസിക്കുന്ന ഒരു പ്രതിഭാസമല്ല. മറിച്ച് അടിസ്ഥാന അർഥത്തിൽ മനുഷ്യ ഇച്ഛയാലും ഇടപെടലുകളാലും വികസിതമായിക്കൊണ്ടിരിക്കുന്ന ഒരു ബൗദ്ധീക- സാമൂഹിക ഉൽപ്പന്ന ( Socio – Intellectual Product) മാണ് ശാസ്ത്രം.
ശാസ്ത്രത്തെ(ഗവേഷണ – പരീക്ഷണ പദ്ധതികൾ) ചലിപ്പിക്കുന്നതാകട്ടെ മൂലധനമാണ്.
മൂലധനത്തെ ചലിപ്പിക്കുന്നതോ? ലാഭം അഥവാ ലാഭേച്ഛ.
ലാഭത്തെ പരിപോഷി(ചലി)പ്പിക്കുന്നതോ ?
ഉപഭോഗം. അഥവാ, വാങ്ങാനും ഉപയോഗിക്കാനുമുള്ള ആഗ്രഹവും ( മിക്കപ്പോഴും അത്യാഗ്രഹവും) ശേഷിയും.
ആരാണു വാങ്ങുന്നത് ? സമൂഹം.
മനുഷ്യർക്ക്(സമൂഹത്തിന് ) ഉപഭോഗ(Consume) ത്തിനുള്ള താൽപര്യമോ ശേഷിയോ ഇല്ലാതെയായാൽ ആദ്യം ലാഭം നിലയ്ക്കും. പിന്നെ പടിപടിയായി മൂലധന വ്യവസ്ഥ, ഗവേഷണ പരീക്ഷണ പദ്ധതികൾ ( ശാസ്ത്രം ) ഒടുവിൽ സാമൂഹിക പുരോഗതി… എന്നിങ്ങനെ ക്രമത്തിൽ ലോകം നിശ്ചലമാകും.
( Commercial benefit ഇല്ലാത്തproject കൾ ( പ്രപഞ്ചത്തിൻ്റെ ഉണ്മ തേടിയും മറ്റുമുള്ള ഗവേഷണങ്ങൾ) പോലും ചലിക്കുന്നത് ഫണ്ട് ആശ്രയിച്ചാണ്. ഫണ്ട് മുടക്കുന്നവരുടെ താൽപ്പര്യങ്ങൾ അവിടെയും ശാസ്ത്രത്തിൻ്റെ ലക്ഷ്യവും ഗതിയും നിർണയിക്കുന്നുണ്ട് )
ശാസ്ത്രത്തിൻ്റെ Governing body മൂലധനവും മൂലധനം ഏറെക്കുറെ പൂർണമായി Private brand കളിൽ കേന്ദ്രീകരിച്ചിരിക്കുകയും ചെയ്യുന്ന സഹൂഹ്യ യാഥാർഥ്യത്തെ വിസ്മരിച്ചുകൊണ്ട് ശാസ്ത്രത്തിനു സ്വതന്ത്രമായ അജൻഡകൾ ഉണ്ട് എന്ന വിധം , രാഷ്ട്രീയ ആശയങ്ങളും പ്രസ്ഥാനങ്ങളും ആവശ്യമില്ല സമൂഹത്തിലെ നീതി വൽക്കരണം ശാസ്ത്രം നിർവ്വഹിക്കും എന്നു പറയുന്നത് വെറും കേവല ശാസ്ത്രവാദം മാത്രമാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന പരസ്പര ബന്ധിതമായ ഘടകങ്ങളിൽനിന്നും ഏതെങ്കിലും ഒന്നിനെ അടർത്തിയെടുത്ത് പരമ പ്രധാനമായി പ്രകീർത്തിക്കുന്നത് അശാസ്ത്രിയമാണ്.
പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായ ഒരു സാമൂഹിക ചക്രവ്യൂഹത്തിലെ ഒരു Wheel മാത്രമാണ് ശാസ്ത്രം. ആ Wheel പ്രധാമമായിരിക്കാം, പക്ഷേ പരമ പ്രധാനമല്ല. പരമപ്രധാന കണ്ണി മനുഷ്യനാണ്, അവൻ്റെ ആവശ്യങ്ങളാണ്.
വാങ്ങാനും ഉപയോഗിക്കുവാനുമുള്ള മനുഷ്യൻ്റെ ശേഷിയും താല്പര്യവുമാണ് ശാസ്ത്രത്തെപ്പോലും പരിപോഷിപ്പിക്കുന്നത്.
ഞാൻ എന്തു വാങ്ങണം , എത്ര വാങ്ങണം എന്നത് ഞാൻ തീരുമാനിക്കും എന്നു സ്വയം കരുതുന്നത് നമ്മൾ പൊതുവേ വച്ചുപുലർത്തുന്ന ഒരു അന്ധവിശ്വാസം മാത്രമാണ്.
ഇവിടെയാണ് മറ്റൊരു ചോദ്യം ഉത്തരം തേടുന്നത് . സമൂഹം എന്തു വാങ്ങണം ? എത്ര വാങ്ങണം ? എന്നു നിശ്ചയിക്കുന്നത് അഥവാ ശാസ്ത്രം എന്തു ചെയ്യണം എന്നു നിശ്ചയിക്കുന്നത് ആരാണ്?
ശാസ്ത്രജ്ഞൻമാരാണോ? അല്ല.
ഇതിൻ്റെ ഉത്തരം തേടുമ്പോഴേ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രത്തിന് എത്ര കുറഞ്ഞ പങ്കേയുളൂ എന്നു വ്യകതമാവൂ. അതെക്കുറിച്ച് അടുത്ത കുറിപ്പിൽ എഴുതാം.
(Added later)
ശാസ്ത്രത്തെ നിയന്ത്രിക്കുന്ന മൂലധനം, മൂലധനത്തെ നിയന്ത്രിക്കുന്ന ലാഭം, ലാഭത്തെ നിയന്ത്രിക്കുന്ന കമ്പോളം എന്നിവ ചുരുക്കിപ്പറഞ്ഞുകൊണ്ട് ശാസ്ത്രത്തിൻറെ സാമൂഹ്യ പരിഷ്ക്കരണ സ്വഭാവം ആപേക്ഷികമാണ് അഥവാ മുതൽ മുടക്കുന്നവരുടെ ലാഭ ഇച്ഛയിൽ അധിഷ്ഠിതമാണ് എന്നതാണ് കഴിഞ്ഞ കുറിപ്പിൽ പറയാൻ ശ്രമിച്ചത്. അതിനെ ഒന്നു വിശദീകരിക്കുവാനാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്.
ലോകത്ത് അത്യ അപൂർവ്വ ഗണത്തിൽ പെടുത്തിയിരിക്കുന്ന ഒട്ടനവധി രോഗങ്ങളുണ്ട്. അതായത്, ലക്ഷക്കണക്കിനോ പതിനായിരക്കണക്കിനോ പേരിൽ രണ്ടോ മൂന്നോ പേർക്കുമാത്രം വരാവുന്ന രോഗങ്ങൾ.
മനുഷ്യൻറെ മരണത്തിനു കാരണമാകുന്ന ഇത്തരം മിക്ക അപൂർവ്വ രോഗങ്ങൾക്കും മരുന്നുകൾ നിലവിൽ ഇല്ല..
എന്തുകൊണ്ടാണു മരുന്നില്ലാത്തത് ?
ശാസ്ത്രത്തിനു കഴിയാത്തതുകൊണ്ടാണോ? അല്ല.
പിന്നെ ?
‘ കമ്മീഷണർ’ എന്ന സിനിമയിൽ വിൻസെൻറ് ഗോമസ് എന്ന കഥാപാത്രം പറയുന്നതുപോലെ: ‘ തയ്യാറല്ലാ എന്നല്ല, താൽപ്പര്യമില്ല’
എന്തുകൊണ്ട് താൽപ്പര്യമില്ല?
കാരണം, ലോകത്ത് വ്യാപകമായി Demand ഇല്ലാത്ത ഒരു മരുന്ന് നിർമ്മിക്കുന്നത് Profitable അല്ല.
ഒരു Vaccine അല്ലെങ്കിൽ Medicine നിർമ്മിക്കുന്നത് പത്തു പേർക്കുവേണ്ടിയായാലും പത്തു കൊടിക്കുവേണ്ടിയായാലും ചെലവ് ഏറെക്കുറെ തുല്യമായ ഒരു ഭീമൻ സംഖ്യ ആയിരിക്കും. അതിനു മുതൽ ഇറക്കുന്നവർ തീർച്ചയായും ലാഭം ഉറപ്പുവരുത്തും, അത് അവരുടെ അവകാശമാണ്.
അപ്പോൾ ശാസ്ത്രത്തിൻറെ അനന്ത സാധ്യതകളുടെ നടുമുറ്റത്തു കിടന്നു മരിക്കാൻ വിധിക്കപ്പെട്ട നിർഭാഗ്യവാന്മാരായ മനുഷ്യരോ ?
They are unlucky, let them die ! ഇതാണ് നിലവിലുള്ള മൂലധന വ്യവസ്ഥയിൽ അധിഷ്ഠിതമായ ലോക(അ )നീതി.
ശാസ്ത്രത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം, ശാസ്ത്രം ഒരു മാന്ത്രിക വടിയോ അതു കൈകാര്യം ചെയ്യുന്നത് ഫാദർ ഡാമിയനോ അല്ല.
ശാസ്ത്രം പ്രത്യക്ഷത്തിൽ സാങ്കേതിക വൈജ്ഞാനിക – വിദ്യതന്നെയാണ് , മൂലധനത്തിൻറെ ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വാഹനത്തിലാണ് അതു ഘടിപ്പിച്ചിരിക്കുന്നത്. അത് ഓടിക്കുന്നവർ ലാഭം/ നേട്ടം ഉള്ളിടത്തോട്ടേ ആ വണ്ടിയെ ഓടിക്കൂ.
ശാസ്ത്രം ഒരു Systematic Methodology മാത്രമാണ്. അതിന് കൃത്യമായ Authority യോ സ്വയം നിർണയ നിർവഹണ ശേഷിയോ ഇല്ല. അതിൽ ഫണ്ട് ഇറക്കുന്ന രാഷ്ട്രത്തിൻറെ Politics ഉം കമ്പനിയുടെ താൽപ്പര്യങ്ങളുമാണ് അന്തിമമായി അതു നിർവഹിക്കുന്നത്.
ഉദാഹരണത്തിന്; മരുഭൂമിയിലെ മണ്ണിനെ ഫലപുഷ്ടമാക്കി കൃഷിക്ക് അനുയോജ്യമാക്കുന്ന ഒരു രാസവളം നിർമിച്ചുവെന്നിരിക്കട്ടെ, പ്രത്യക്ഷത്തിൽ ലോകത്തിൻറെ പട്ടിണി മാറ്റാനും Global warming എന്ന വിപത്തിനുമെതിരേ ശാസ്ത്രം കണ്ടെത്തുന്ന ഒരു’ Magical Remedy ‘ യായിരിക്കും ആ രാസവളം.
എന്നാൽ ഫലത്തിലോ? , പ്രസ്തുത വളം ഏതൊക്കെ മരുഭുമികളെ ഹരിതാഭമാക്കണമെന്നു തീരുമാനിക്കുവാനുള്ള അധികാരം ആ ഗവേഷണ സംഘത്തിന് ഉണ്ടാവില്ല. പകരം, ഏതു രാജ്യമാണോ ആ Project ന് ബഡ്ജറ്റ് അനുവദിച്ചത് ആ രാഷ്ട്രത്തിൻറെ അന്താരാഷ്ട്ര താല്പര്യങ്ങളും അഥവാ ഏതു കമ്പനിയാണോ ഫണ്ട് നൽകിയത് അവരുടെ കച്ചവട താല്പര്യങ്ങളുമാവും Application ൻറെ സ്ഥലവും കാലവും രീതിയും തീരുമാനിക്കുന്നത്.
ഇനി പ്രസ്തുത വളം ഉപയോഗിച്ച് ഫലപുഷ്ടമായ (മരു)ഭൂമിയിൽ ശാസ്ത്രീയമായി ഏതു വിളയാണ് ഉത്പാതിപ്പിക്കേണ്ടത് എന്നു തീരുമാനിക്കുന്നതോ ?
അത് Desert Cultivation Project കോൺട്രാക്ട് എടുത്തിട്ടുള്ള മറ്റൊരു കമ്പനിയാവും നിശ്ചയിക്കുക. (അവിടെയും ശാസ്ത്രത്തിനും ശാസ്ത്രജ്ഞൻമാർക്കും മൂകസാക്ഷികളുടെ റോളേ ഉള്ളൂ)
ഈ സന്ദർഭത്തിൽ ലോകത്ത് രണ്ടിടങ്ങളിൽ ഭക്ഷ്യക്ഷാമം മൂലം വൻതോതിൽ പട്ടിണി മരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു കരുതുക. ഒന്ന് ഇന്ത്യൻ ഉപഭൂഖണ്ഡ രാജ്യങ്ങളിൽ, മറ്റൊന്ന് യൂറോപ്പ്യൻ രാജ്യങ്ങളിൽ.
മരുഭൂമികളിൽ കൃഷിയിറക്കാനൊരുങ്ങുന്ന കമ്പനി അടിയന്തിരമായി എന്താവും കൃഷി ചെയ്യുക ? ഏഷ്യയിൽ Demand ഉള്ള ഗോതമ്പും അരിയുമോ? അതോ, യൂറോപ്പിൽ Demand ഉള്ള ചോളവും ഉരുളക്കിഴങ്ങുമോ ?
Money value കുറഞ്ഞ താരതമ്യേന ദരിദ്രരായ ഏഷ്യൻ വിപണിയെക്കാൾ അടിയന്തിരമായി കമ്പനി ലക്ഷ്യം വയ്ക്കുക Money value ഉയർന്ന സമ്പന്ന യുറോപ്പിനെയാവും . കമ്പനി ഏഷ്യൻ Management ആണെങ്കിൽ പോലും അവർ അതേ ചെയ്യൂ , കാരണം മുതൽ മുടക്കിയവൻറെ അന്തിമ ലക്ഷ്യം – ലാഭം നേടുക എന്നതാണ്.
Product (technology) ശാസ്ത്രത്തിൻറെതാണ് . പക്ഷേ അതിൻറെ സാമൂഹ്യ വല്ക്കരണത്തിൽ ശാസ്ത്രത്തിന് റോൾ ഇല്ല എന്നു സാരം.
പറഞ്ഞുവന്നതിൻറെ സാരം ഇതാണ്; സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന Agent അല്ല ശാസ്ത്രം. അങ്ങനെ ബാധ്യതയുമില്ല. സാമൂഹ്യനീതി ഒരു രാഷ്ട്രിയ ഉൽപ്പന്നമാണ്. ശാസ്ത്രത്തെ പോലും നിയന്ത്രിക്കുന്നത് രാഷ്ട്രിയമാണ്.
രാഷ്ടിയത്തെ അവഗണിച്ചുകൊണ്ട് ലോകനീതി ഉറപ്പുവരുത്തുവാനുള്ള ശേഷി ശാസ്ത്രത്തിനുണ്ട് എന്നു വാദിക്കുന്നത് അരാഷ്ട്രിയത മാത്രമല്ല സാമൂഹ്യ അവബോധം ഇല്ലായ്മകൂടിയാണ്.
ഇനി നമുക്കു പരിശേധിക്കേണ്ടത് ശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും റോളും മേഖലകളുമാണ്, അത് അടുത്ത കുറിപ്പിൽ.
Kureepuzha Vincent